Quantcast

ഒറ്റ ദിവസത്തെ കഥ, നിയോ നോയര്‍ ത്രില്ലറുമായി 'ത്രയം'; ടീസര്‍ കാണാം

നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയര്‍ ജേണറില്‍ വരുന്ന ത്രയം സംവിധാനം ചെയ്തിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-04-05 12:37:52.0

Published:

5 April 2022 12:34 PM GMT

ഒറ്റ ദിവസത്തെ കഥ, നിയോ നോയര്‍ ത്രില്ലറുമായി ത്രയം; ടീസര്‍ കാണാം
X

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ത്രയം' സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ത്രയം സിനിമ സംസാരിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയര്‍ ജേണറില്‍ വരുന്ന ത്രയം സംവിധാനം ചെയ്തിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ള രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ(തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരിയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിജു സണ്ണി ആണ്. അരുണ്‍ മുരളീധരന്‍ ആണ് സംഗീത സംവിധാനം. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ഡോണ്‍ മാക്സ് ആണ് ചിത്രത്തിന്‍റെ ടീസറും ട്രൈലര്‍ കട്ടും നിര്‍വഹിച്ചിരിക്കുന്നത്. പി.ആര്‍.ഒ -എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

TAGS :

Next Story