Quantcast

'എടപ്പാള്‍ ഓട്ടവുമായി ഒറിജിനല്‍ കേരള സ്റ്റോറി'; ട്രോള്‍ പോസ്റ്റര്‍ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

'റണിങ് റീല്‍സ് ഫിലിംസ്' എന്ന അടിക്കുറിപ്പും പോസ്റ്ററിന് മന്ത്രി നല്‍കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-29 12:39:21.0

Published:

29 April 2023 12:36 PM GMT

V Sivankutty, Edapal Race, Kerala Story, കേരള സ്റ്റോറി, എടപ്പാള്‍ ഓട്ടം, വി ശിവന്‍കുട്ടി
X

വര്‍ഗീയ ഉള്ളടക്കവുമായി സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ കേരള സ്റ്റോറി റിലീസിന് ഒരുങ്ങിയിരിക്കെ ചിത്രത്തിനെതിരെ ട്രോള്‍ പോസ്റ്ററുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ ഓട്ടം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി ശിവന്‍കുട്ടി സിനിമക്കെതിരെ രംഗത്തുവന്നത്. 'എടപ്പാള്‍' അവതരിപ്പിക്കുന്ന 'ദ ഒറിജിനല്‍ കേരള സ്റ്റോറി' എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത്. 'റണിങ് റീല്‍സ് ഫിലിംസ്' എന്ന അടിക്കുറിപ്പും പോസ്റ്ററിന് മന്ത്രി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ ഓട്ടമാണ് പോസ്റ്ററിലെ ആകര്‍ഷണം.

2019ല്‍ ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലൂടെയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമാകുന്നത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്തിയ ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങളുമാണ് വലിയ രീതിയില്‍ വൈറലായത്.

എടപ്പാള്‍ ടൗണില്‍ സംഘടിച്ചുനിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി മൂന്നിന് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയവരെ എതിര്‍വിഭാഗം വളഞ്ഞിട്ട് അടിച്ചതോടെ ആദ്യമെത്തിയവര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു. ഈ സംഘര്‍ഷം 'എടപ്പാള്‍ ഓട്ടം' എന്ന പേരില്‍ പിന്നീട് ട്രോളന്‍മാര്‍ ആഘോഷമാക്കി.

TAGS :

Next Story