Quantcast

വാരാന്ത്യം കളറാക്കാം; ഈ ആഴ്ച ഒടിടിയിലെത്തുന്നത് ആറ് ചിത്രങ്ങൾ

കണ്ടിരിക്കേണ്ട ആറ് സിനിമകളുടെ ഒടിടി റിലീസുകളെക്കുറിച്ച് അറിയാം

MediaOne Logo
വാരാന്ത്യം കളറാക്കാം; ഈ ആഴ്ച ഒടിടിയിലെത്തുന്നത് ആറ് ചിത്രങ്ങൾ
X

ഈ ആഴ്ചത്തെ ഒടിടി റിലീസുകൾക്ക് വേണ്ടിയാണോ നിങ്ങൾ കാത്തിരിക്കുന്നത്?. സിനിമാപ്രേമികൾക്ക് ഈ ആഴ്ച ഒടിടിയിലൊരുങ്ങുന്നത് ആറ് സിനിമകളാണ്. തിയേറ്ററുകളിൽ ശ്രദ്ധ നേടിയ വിവിധ ചിത്രങ്ങളാണ് ഈ ആഴ്ച നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സോണി ലിവ്, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിങ്ങിനൊരുങ്ങുന്നത്. കണ്ടിരിക്കേണ്ട ആറ് സിനിമകളുടെ ഒടിടി റിലീസുകളെക്കുറിച്ച് അറിയാം...

1. ബത്ത (നെറ്റ്ഫ്ലിക്സ്)

വിജയ് സേതുപതി, മാസ്റ്റർ സായ് പൃഥ്വിരാജ്, ലിജോമോൾ ജോസ്, ബേബി സഹസ്ര ശ്രീ, ശാന്തി ബാലചന്ദ്രൻ, ഹരി കൃഷ്ണൻ എന്നീ നീണ്ട താരനിര അണിനിരക്കുന്ന കോമഡി ഡ്രാമ ചിത്രമാണ് ബത്ത. ബാലാജി തരണീതരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. 1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

2. ഇമ്മോർട്ടൽ ​(സോണിലിവ്)

ജി വി പ്രകാശും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് ഇമ്മോർട്ടൽ. മരിയപ്പൻ ചിന്നയുടെ സംവിധാനത്തിലൊരുങ്ങുന്ന റൊമാന്റിക് ഹൊറർ ചിത്രമാണിത്. 30 മുതൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ വിജയം നേടാനാവാതെ പോയതോടെയാണ് ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്.

3. ദ ഡാർക്ക് ഹെവൻ (പ്രൈം വീഡിയോ)

സിദ്ധു സിദ്, റിത്വിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്. ബാലാജി ഒരുക്കിയ ചിത്രമാണ് ദ ഡാർക്ക് ഹെവൻ. ഈ ത്രില്ലർ പടം 30 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും.

4. അവറാച്ചൻ ആൻഡ് സൺസ് (നെറ്റ്ഫ്ലിക്സ്)

ബിജു മേനോൻ, ശ്രീനാഥ് ഭാസി, ഗണപതി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ തമ്പി ഒരുക്കിയ മലയാളം കോമഡി ഡ്രാമ പടമാണിത്. 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

5. ലവ് ഓൾവേസ് (ജിയോഹോട്ട്സ്റ്റാർ)

ഗൗരി ജി. കിഷൻ, റംസാൻ മുഹമ്മദ്, ജയപ്രകാശ്, ജയസുധ, മായ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധുമിത സുന്ദരരാമമധുമിത സുന്ദരരാമന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ലവ് ഓൾവേസ്. റൊമാന്റിക് ഫാന്റസി ഡ്രാമ കാറ്റ​ഗറിയിലാണ് ഈ ചിത്രം ഉൾപ്പെടുന്നത്. ജിയോഹോട്ട്സ്റ്റാറിൽ 30 മുതൽ സ്ട്രീമിങ് ആരംഭിക്കും.

6. സി​ഗ്മ (നെറ്റ്ഫ്ലിക്സ്)

സന്ദീപ് കിഷൻ, ഫറിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻബു ദാസൻ, യോഗ് ജാപ്പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജേസൺ സഞ്ജയ് ഒരുക്കിയ ചിത്രമാണ് സി​ഗ്മ. അഡ്വഞ്ചർ കോമഡി ടൈപ്പ് ചിത്രമാണിത്. 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

TAGS :

Next Story