Quantcast

പാൻ ഇന്ത്യൻ ചിത്രമായി ‘ഐഡന്റിറ്റി‘ ഒരുങ്ങുന്നു; ടോവിനോയുടെ നായികയായി തൃഷ

നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-08 11:07:42.0

Published:

8 July 2023 4:27 PM IST

പാൻ ഇന്ത്യൻ ചിത്രമായി ‘ഐഡന്റിറ്റി‘ ഒരുങ്ങുന്നു; ടോവിനോയുടെ നായികയായി തൃഷ
X

കൊച്ചി: ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 0 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത് രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.

പൊന്നിയൻ ശെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തൃഷ, ടോവിനോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനില തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കും.

TAGS :

Next Story