Quantcast

അഭ്യൂഹങ്ങളോട് വിട പറഞ്ഞ് പരിണീതി ചോപ്രയും എ.എ.പി എം.പി രാഘവ് ചദ്ദയും വിവാഹിതരാകുന്നു

ഇരുവരും പ്രണയത്തിലാണോ എന്നും വിവാഹം ഉറപ്പിച്ചോ എന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ നിരവധി തവണ ചോദിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-15 12:14:04.0

Published:

15 May 2023 12:13 PM GMT

Parineeti Chopra and AAP MP Raghav Chadha marriage, marriage rumours about Parineeti Chopra, marriage rumours about  Raghav Chadha, marriage news , latest malayalam news
X

ഡൽഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പരിണീതി ചോപ്രയും എ.എ.പി എം.പി രാഘവ് ചദ്ദയും വിവാഹിതരാകുന്നു. ഇരുവരും പ്രണയത്തിലാണോ എന്നും വിവാഹം ഉറപ്പിച്ചോ എന്നും സോഷ്യൽ മീഡിയിൽ ആരാധകർ നിരവധി തവണ ചോദിച്ചിരുന്നു. എന്നാൽ ഇരുവരും ഇത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച കുടുംബാഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

താൻ യെസ് പറഞ്ഞുവെന്ന കുറിപ്പോടെ പരിണീതി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സിഖ് ആചാരപ്രകാരമാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചാബിൽ നിന്നുള്ള ലോക്‌സഭാംഗമാണ് 34കാരനായ രാഘവ് ഛദ്ദ. ഹരിയാനയിലെ അംബാല സ്വദേശിയായ പരിണീതി 2011ലാണ് സിനിമയിലെത്തിയത്. ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ 'ഇഷ്ഖ്‌സാദ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം (പ്രത്യേക പരാമർശം) നേടി.പരിണീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സഹപാഠികളായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന പഞ്ചാബ് കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരം കാണാൻ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.


TAGS :

Next Story