മൈക്ക് പ്രവര്‍ത്തിച്ചില്ല; സദസിനു നേരെ വലിച്ചെറിഞ്ഞ് പാര്‍ഥിപന്‍, ഞെട്ടിത്തരിച്ച് എ.ആര്‍ റഹ്മാന്‍
മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സദസിലുണ്ടായിരുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ റോബോ ശങ്കര്‍ മൈക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു

ചെന്നൈ: നടനും സംവിധായകനുമായ പാര്‍ഥിപന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഇരവിന്‍ നിഴല്‍. ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് ഞായറാഴ്ചയാണ് നടന്നത്.സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് മറ്റൊരു കാരണത്തിന്‍റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വേദിയിൽ റഹ്മാനുമായി സംസാരിക്കുന്നതിനിടെ പാർഥിപൻ മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് മൈക്ക് സദസിന് നേരെ വലിച്ചെറിയുകയായിരുന്നു.
മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സദസിലുണ്ടായിരുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ റോബോ ശങ്കര്‍ മൈക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ പാര്‍ഥിപന്‍ 'നിങ്ങൾ ഇത് മുമ്പ് ചോദിക്കേണ്ടതായിരുന്നു' എന്നു പറഞ്ഞു കൊണ്ട് മൈക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട സദസും റഹ്മാനും ഒരുപോലെ ഞെട്ടി. എന്നാല്‍ പിന്നീട് പാര്‍ഥിപന്‍ മാപ്പു പറയുകയും ചെയ്തു. കുറച്ചു ദിവസമായി വല്ലാത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും പാര്‍ഥിപന്‍ പറഞ്ഞു.
ഒരു അന്‍പതുകാരന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ഇരവിന്‍ നിഴല്‍ കടന്നുപോകുന്നത്. പാര്‍ഥിപന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Adjust Story Font
16

