Quantcast

കാത്തിരിപ്പിന് വിരാമം; പഠാന്‍ നാളെ തിയേറ്ററുകളിലെത്തും

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡിട്ട ചിത്രത്തിന് 20 കോടിലധികം രൂപയാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-24 06:28:59.0

Published:

24 Jan 2023 6:24 AM GMT

Pathan, sharuk khan, deepika padkone
X

മുംബൈ: പ്രേക്ഷകർ ഏറെ നാളത്തെ കാത്തിപ്പിന് വിരാമമിട്ട് ഷാറൂഖ് - ദീപിക ചിത്രം പഠാൻ നാളെ തിയേറ്ററുകളിലെത്തും. നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഷാറൂഖ് വെള്ളിത്തിരയിലെത്തുന്നത്. റിലീസിന് മുന്നേ തന്നെ വിവാദങ്ങളിൽ നിറഞ്ഞ ചിത്രമായിരുന്നു പഠാൻ. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തിൽ നായിക ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാർ പ്രതിഷേധവുമായി എത്തിയിരുന്നു.

ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്. എന്നാൽ സെൻസർ ബോർഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നൽകി. വേറെ 10 കട്ടുകൾ നിർദേശിച്ചതിന് ശേഷമാണ് അനുമതി നൽകിയത്.

ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ബജ്റംഗ് ദളിൻറെ പുതിയ ഭീഷണി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനിൽ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയ തന്നെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡിട്ട ചിത്രത്തിന് 20 കോടിലധികം രൂപയാണ് ലഭിച്ചത്. 100 കോടി രൂപക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.

TAGS :

Next Story