Quantcast

'ജയിലറിന് എ സർട്ടിഫിക്കറ്റ് നൽകണം'; വയലൻസ് രംഗങ്ങൾ ധാരാളം, കുട്ടികൾക്ക് കാണാൻ പറ്റിയതല്ലെന്ന് ഹരജി

ഹരജിയിൽ തീരുമാനമാകും വരെ ജയിലറിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-19 12:26:55.0

Published:

19 Aug 2023 12:23 PM GMT

ജയിലറിന് എ സർട്ടിഫിക്കറ്റ് നൽകണം; വയലൻസ് രംഗങ്ങൾ ധാരാളം, കുട്ടികൾക്ക് കാണാൻ പറ്റിയതല്ലെന്ന് ഹരജി
X

രജനികാന്ത് നായകനായെത്തിയ 'ജയിലർ' എന്ന ചിത്രത്തിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാത്പര്യ ഹരജി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പകരം എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ എം.എല്‍ രവിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ചിത്രത്തിൽ വയലൻസ് രംഗങ്ങൾ ധാരാളമുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വില്ലൻ കഥാപാത്രം ചുറ്റിക കൊണ്ട് ഒരാളെ അടിച്ചുകൊല്ലുന്ന രംഗം ഉൾപ്പെടെയുണ്ട്. ഇത് കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന് അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഹരജിയിൽ തീരുമാനമാകും വരെ ജയിലറിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനി ചിത്രമാണ് ജയിലർ. എങ്ങും മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കുന്നത്.





TAGS :

Next Story