Quantcast

'റെക്കോര്‍ഡ് തൂക്കിയടിച്ചിട്ടേ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയാവൂ'; ഒമര്‍ ലുലു

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നത്

MediaOne Logo

ijas

  • Updated:

    2022-08-25 14:12:22.0

Published:

25 Aug 2022 2:08 PM GMT

റെക്കോര്‍ഡ് തൂക്കിയടിച്ചിട്ടേ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയാവൂ; ഒമര്‍ ലുലു
X

മുഖ്യമന്ത്രി സ്ഥാനത്ത് ഹാട്രിക്ക് തികച്ചിട്ടേ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാവൂവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണ്. അതുകൊണ്ട് ആ റെക്കോഡ്‌ കൂടി തൂക്കിയടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റന്‍ എന്ന് ഒമര്‍ ലുലു പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നത്.

ഇര്‍ഷാദ് പ്രധാന വേഷത്തിലെത്തുന്ന 'നല്ല സമയം' ആണ് ഒമര്‍ ലുലുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഒ.ടി.ടി പ്ലാറ്റ്ഫോമിനായി നിര്‍മാണം തുടങ്ങിയ ചിത്രം തിയറ്റര്‍ റിലീസായാകും പുറത്തിറങ്ങുക. ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെ ഒമര്‍ ലുലു അവതരിപ്പിക്കുന്നു. വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും 'നല്ല സമയം'. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെ.ജി.സി സിനിമാസിന്‍റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണി നായകനാവുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലു സംവിധാനം ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം.

TAGS :

Next Story