Quantcast

ടിനി ടോം നായകനായെത്തുന്ന 'പോലീസ് ഡേ' തീയറ്ററുകളിലേക്ക്

ചിത്രം ജൂൺ 20ന് പ്രദർശനത്തിനെത്തും

MediaOne Logo

Web Desk

  • Published:

    16 Jun 2025 5:10 PM IST

ടിനി ടോം നായകനായെത്തുന്ന പോലീസ് ഡേ തീയറ്ററുകളിലേക്ക്
X

തിരുവനന്തപുരം: ടിനി ടോം നായകനായെത്തുന്ന സിനിമ 'പോലീസ് ഡേ' തീയറ്ററുകളിലേക്ക്. സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്റെ ബാനറില്‍ സജു വൈദ്യരാണ് നിര്‍മിക്കുന്നത്. ചിത്രം ജൂൺ 20ന് പ്രദർശനത്തിനെത്തും

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാല്‍ മോഹന്‍. ടിനി ടോമാണ് ലാല്‍ മോഹന്‍ എന്ന ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.

അന്‍സിബ ഹസന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നു.

രചന - മനോജ് ഐ.ജി., സംഗീതം - ഡിനു മോഹന്‍, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ്- രാകേഷ് അശോക്, കലാസംവിധാനം - രാജു ചെമ്മണ്ണില്‍, മേക്കപ്പ് - ഷാമി, കോസ്റ്റ്യും ഡിസൈന്‍- റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജീവ് കൊടപ്പനക്കുന്ന്. പിആര്‍ഒ-വാഴൂര്‍ ജോസ്, സ്റ്റില്‍സ്- അനു പള്ളിച്ചല്‍.

TAGS :

Next Story