Quantcast

വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്ന് മോശം അനുഭവം; നടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്തു

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് മോശം അനുഭവമുണ്ടായതെന്ന് നടി പറയുന്നു.

MediaOne Logo

Web Desk

  • Published:

    12 Oct 2023 8:09 AM IST

actress divya prabha
X

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന നടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് മോശം അനുഭവമുണ്ടായതെന്ന് നടി പറയുന്നു. 'മദ്യലഹരിയിൽ കൂടെയുണ്ടായിരുന്ന യാത്രക്കാരൻ വിമാനത്തിൽ വച്ച് എന്നെ ഉപദ്രവിക്കുകയായിരുന്നു. സീറ്റുമായി ബന്ധപ്പെട്ട് അയാൾ വെറുതെ എന്നോട് തർക്കിച്ചു. മോശമായി സ്പർശിക്കുകയും ചെയ്തു. ഇക്കാര്യം എയർ ഹോസ്റ്റസിനോട് പരാതിപ്പെട്ടപ്പോൾ അവർ എനിക്ക് മറ്റൊരു സീറ്റ് നൽകുകയാണ് ചെയ്തത്. വിമാനം കൊച്ചിയിലെത്തിയപ്പോൾ വിഷയം എയർപോട്ട്, എയർലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു. കേരള പൊലീസിനും പരാതി നൽകി.' - നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.




ദിവ്യപ്രഭയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന് താഴെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്. സമാനമായ അനുഭവം തനിക്കും വിമാനത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അന്നും സീറ്റു മാറ്റിയാണ് 'പ്രശ്‌നം' പരിഹരിച്ചതെന്നും നടി രചന നാരായണൻ കുട്ടി കമന്റ് ചെയ്തു.




TAGS :

Next Story