മികച്ച പ്രതികരണങ്ങളോടെ നൂറിലധികം തിയേറ്ററുകളിൽ പൊങ്കാല
ക്ഷന് ഏറെ പ്രാധാന്യം കൊടുത്ത പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്

നൂറിലധികം തിയേറ്ററുകൾ നിലനിർത്തിക്കൊണ്ട് ശ്രീനാഥ് ഭാസി നായകനായ പൊങ്കാല തീയറ്ററുകളിൽ മുന്നേറ്റം സൃഷ്ടിക്കുന്നു. ഡിസംബർ 5ന് റിലീസ് ചെയ്ത പൊങ്കാല ഒരു മാസ്സ് ആക്ഷൻ പടം എന്ന രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ആക്ഷനും പ്രണയവും ഇമോഷനും എല്ലാം ചേർന്ന ചിത്രമാണ് പൊങ്കാല. ശ്രീനാഥ് ഭാസിയുടെ കരിയറിൽ തന്നെ ഇത്രയധികം ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നതും ഇതാദ്യം. ശ്രീനാഥ് ഭാസിയെ കൂടാതെ ബാബുരാജ്, അലൻസിയർ, കിച്ചു ടെല്ലസ്, സുധീർ കരമന, സാദിഖ് എന്നിവരുടെ ഒന്നിനോടൊന്ന് കിടപിടിക്കുന്ന മത്സര അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൽ കാണാം. അഭിനയ പ്രതിഭയുള്ള പുതിയ താരനിരയെയും ഈ ചിത്രത്തിലൂടെ കൊണ്ടുവന്നിട്ടുണ്ട്.
എബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത 'പൊങ്കാല' ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. വിതരണം ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. യാമി സോനയാണ് നായിക.
ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ. സംഗീതം രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പിആർഒ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, ഒപ്ര. സ്റ്റിൽസ് ജിജേഷ് വാടി. ഡിസൈൻസ് അർജുൻ ജിബി.
Adjust Story Font
16

