Quantcast

ക്രിക്കറ്ററുമായി നടി പൂജ ഹെഗ്‌ഡെയുടെ വിവാഹം; അടിസ്ഥാന രഹിതമെന്ന് കുടുംബം

വിഷയത്തിൽ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

MediaOne Logo

abs

  • Published:

    30 Sept 2023 12:32 PM IST

pooja hegde
X

മുംബൈ: പ്രമുഖ ഇന്ത്യൻ ക്രിക്കറ്ററുമായി വിവാഹം ഉറപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളി നടി പൂജ ഹെഗ്‌ഡെയുടെ കുടുംബം. വിവാഹത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും കരിയറിൽ ശ്രദ്ധിക്കാനാണ് നടിയുടെ തീരുമാനമെന്നും പൂജയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

'അവർ ഒരു തെലുങ്കു സിനിമയുമായി ബന്ധപ്പെട്ട തിരക്കഥ കേട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. തമിഴ്, ഹിന്ദി സിനിമാ വ്യവസായങ്ങൾക്ക് പുറമേ, ടോളിവുഡിലും അവർക്ക് ശോഭനമായ കരിയറുണ്ട്. തെലുങ്ക് നിർമാണക്കമ്പനിയുമായി സഹകരിച്ച് മൂന്നു സിനിമയാണ് അവർക്കുള്ളത്. അതുകൊണ്ടു തന്നെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്' - കുടുംബം വ്യക്തമാക്കി.

2012ൽ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയിൽ സജീവമാണ്. ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ കിസി കാ ഭായി, കിസി കാ ജാൻ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.




TAGS :

Next Story