Quantcast

'പൊറിഞ്ചുമറിയം ജോസ്' തെലുങ്ക് റീമേക്കിനൊരുങ്ങുന്നു

തെലുങ്ക് പതിപ്പിൽ നാഗാർജുനയായിരിക്കും പൊറിഞ്ചുവായി എത്തുക എന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2022-11-24 07:31:46.0

Published:

24 Nov 2022 7:28 AM GMT

പൊറിഞ്ചുമറിയം ജോസ് തെലുങ്ക് റീമേക്കിനൊരുങ്ങുന്നു
X

ജോജു ജോർജ് കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാള ചിത്രം 'പൊറിഞ്ചുമറിയം ജോസ്' തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രം 2019 ലാണ് പുറത്തിറങ്ങുന്നത്. തെലുങ്ക് പതിപ്പിൽ നാഗാർജുനയായിരിക്കും പൊറിഞ്ചുവായി എത്തുക എന്നാണ് സൂചന. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

തെലുങ്ക് തിരക്കഥാകൃത്ത് പ്രസന്ന കുമാറാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇത്. ശ്രീനിവാസ ചിട്ടൂരിയാണ് ചിത്രത്തിൻറെ നിർമാണം. ഈ വർഷം റിലീസ് ചെയ്ത നാ​ഗാർജുനയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം നേടാനായിരുന്നില്ല.

റെജിമോൻ കപ്പപറമ്പിൽ നിർമ്മാണം നിർവഹിച്ച മലയാളം പതിപ്പിൻറെ രചന നിർവഹിച്ചത് അഭിലാഷ് .എൻ.ചന്ദ്രൻ ആയിരുന്നു. നൈല ഉഷ, ചെമ്പൻ വിനോദ്, സലിം കുമാർ, വിജയ രാഘവൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചത്. ചിത്രം 100 ദിവസത്തിലേറെ തിയേറ്ററുകളിൽ പ്രദർശനം തുടർന്നിരുന്നു.

ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ വിലാപ്പുറങ്ങൾ എന്ന നോവലിനെ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി നോവലിന്റെ തന്നെ എഴുത്തുകാരി ലിസി ജോയ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ കോടതി അന്തിമമായ വിധി തീർപ്പാക്കിയിരുന്നു.

TAGS :

Next Story