Quantcast

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പവന്‍ കല്യാണ്‍; ഒരു പോസ്റ്റുമില്ലാതെ അര മില്യണിലധികം ഫോളോവേഴ്സ്

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സിനിമയിലും തിരക്കിലാണ് പവന്‍ കല്യാണ്‍

MediaOne Logo

Web Desk

  • Updated:

    2023-07-04 09:33:09.0

Published:

4 July 2023 3:00 PM IST

pawan kalyan
X

പവന്‍ കല്യാണ്‍

ഹൈദരാബാദ്: തെലുഗ് താരവും ജന സേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു.ഇതുവരെ ഒരു പോസ്റ്റും പങ്കുവച്ചില്ലെങ്കിലും അര ദശലക്ഷത്തിലധികം പേരാണ് പവര്‍ സ്റ്റാറിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പവന്‍കല്യാണ്‍ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ആണിത്.





താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പ്രവേശനം ട്വിറ്ററില്‍ #PawanKalyanOnInstagram എന്ന ഹാഷ്‌ടാഗോടെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. 'ഉയരുക, മുഖം, തെരഞ്ഞടുപ്പ്...ജയ് ഹിന്ദ്' എന്നാണ് കല്യാണിന്‍റെ ബയോ. “മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് കൈകളാണ് വേണ്ടത്, വാക്കുകളല്ലെന്ന് പറഞ്ഞ അല്ലൂരി സീതാരാമ രാജുവിന്‍റെ ജന്മവാർഷിക ദിനത്തിൽ, എനിക്ക് അറിയാവുന്ന എന്‍റെ അല്ലൂരിയെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു'' നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബു കുറിച്ചു.



ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സിനിമയിലും തിരക്കിലാണ് പവന്‍ കല്യാണ്‍. ഈ വര്‍ഷം മൂന്നു സിനിമകളിലാണ് കല്യാണ്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സമുദ്രക്കനിയുടെ ബ്രോ എന്ന ഫാന്‍റസി കോമഡി സിനിമ ഇതിനകം തന്നെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.തമിഴ് ചിത്രമായ വിനോദായ സീതത്തിന്റെ റീമേക്ക് ആയ ബ്രോ 2023 ജൂലൈ 28 ന് തിയേറ്ററുകളിൽ എത്തും.കൃഷ് ജഗർലമുടിയുടെ ഹരി ഹര വീര മല്ലുവാണ് കല്യാണ്‍ പ്രധാന വേഷത്തിൽ എത്തുന്ന അടുത്ത ചിത്രം. ആക്ഷൻ-സാഹസിക ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിൽ നിധി അഗർവാൾ, ബോബി ഡിയോൾ, നർഗീസ് ഫക്രി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.



TAGS :

Next Story