Quantcast

ജയസൂര്യയെ അഭിനന്ദിച്ച് 'വെള്ളം' സംവിധായകൻ പ്രജേഷ് സെൻ

MediaOne Logo

Web Desk

  • Updated:

    2021-10-16 16:12:43.0

Published:

16 Oct 2021 9:39 PM IST

ജയസൂര്യയെ അഭിനന്ദിച്ച് വെള്ളം സംവിധായകൻ പ്രജേഷ് സെൻ
X

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ജയസൂര്യക്ക് അഭിനന്ദനവുമായി 'വെള്ളം' സംവിധായകൻ ജി.പ്രജീഷ് സെൻ. ജയസൂര്യയുടെ കഠിനാധ്വാനത്തിന് ലഭിച്ച പുരസ്കാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

"ജയേട്ടനെ തന്നെ മനസ്സിൽ കണ്ടു കൊണ്ടെഴുതിയ കഥാപാത്രമാണത്. ക്യാപ്റ്റനിൽ വി.പി. സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കിൽ വെള്ളത്തിൽ മുരളിയായി ജീവിക്കുകയായിരുന്നു." - പ്രജീഷ് സെൻ ഫേസ്‌ബുക്കിൽ കുറിച്ചു. വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പുരസ്‌കാരം ലഭിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജയേട്ടൻ ഒരിക്കൽ കൂടി സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ.'വെള്ളം' തുടങ്ങും മുന്നേ തീരുമാനിച്ച പ്രധാനപ്പെട്ട കാര്യം ഇതുവരെ കണ്ടു പരിചയിച്ച മദ്യപാനി ആവരുത് നായകൻ എന്നതാണ്.

ജയേട്ടനെ തന്നെ മനസ്സിൽ കണ്ടു കൊണ്ടെഴുതിയ കഥാപാത്രമാണത്. ക്യാപ്റ്റനിൽ വി.പി. സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കിൽ വെള്ളത്തിൽ മുരളിയായി ജീവിക്കുകയായിരുന്നു. അത്ര മെയ് വഴക്കത്തോടെയാണ് ജയേട്ടൻ നിറഞ്ഞാടിയത്.അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പുരസ്കാരമാണിത്. വെള്ളം അതിനൊരു നിയോഗമായതിൽ അഭിമാനവും അളവറ്റ സന്തോഷവും.ഇനിയും ഒരുപാട് പുരസ്കാരങ്ങൾ നേടിയെടുക്കും എന്നുറപ്പാണ്.

പക്ഷേ സത്യനും മുരളിയും എന്നും പ്രിയപ്പെട്ടതായിരിക്കും അല്ലേ.

വെള്ളം ടീമിന്റെ നിറഞ്ഞ സ്നേഹം



TAGS :

Next Story