Quantcast

അദ്ദേഹമൊരു ഡയലോഗ് തെറ്റിക്കുന്നതോ, ക്ഷീണമാണെന്ന് പറയുന്നതോ ഞാൻ കണ്ടിട്ടില്ല; മാമുക്കോയയെ കുറിച്ച് പൃഥ്വി

ക്ലൈമാക്സിലൊക്കെ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    11 Aug 2021 7:53 AM GMT

അദ്ദേഹമൊരു ഡയലോഗ് തെറ്റിക്കുന്നതോ, ക്ഷീണമാണെന്ന് പറയുന്നതോ ഞാൻ കണ്ടിട്ടില്ല; മാമുക്കോയയെ കുറിച്ച് പൃഥ്വി
X

പൃഥ്വിരാജ് നായകനാവുന്ന 'കുരുതി' ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ചുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോൻ ആണ് കുരുതി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മാമുക്കോയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂസ എന്ന കഥാപാത്രമായിട്ടാണ് മാമുക്കോയ എത്തുന്നത്. ഇപ്പോള്‍ മാമുക്കോയയെ കുറിച്ച് പൃഥ്വി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.

പൃഥ്വിയുടെ വാക്കുകള്‍

ഷൂട്ടിനിടയിൽ ഞാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസിനോട് പറഞ്ഞു. മാമുക്കോയ സാറിനെ കുറിച്ചാണ് എനിക്ക് പേടി. ഇത്രയും ഫാസ്റ്റ് പേസിൽ ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെയാണ്. പക്ഷേ ഞാൻ ഞെട്ടിപ്പോയത്, ഹീ ഈസ് സോ ഷാർപ്പ്. അദ്ദേഹത്തിന്‍റെ പ്രായം എന്താണെന്ന് എനിക്കറിയില്ല, എന്തായാലും 75നു മുകളിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ, ആക്ഷന്റെ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ എനിക്ക് ഓർമയില്ല. എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ടെന്നോ, നേരത്തെ പോയ്ക്കൊട്ടെ എന്നോ ചോദിച്ചത് എനിക്കോർമ്മയില്ല. ക്ലൈമാക്സിലൊക്കെ നമ്മൾ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ദേഹം.

എനിക്ക് അദ്ദേഹത്തിൽ കാണാൻ പറ്റിയത് ആ പാഷനാണ് . എത്രയോ വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടുന്നത്, ഇത് ഞാൻ പൊളിക്കും എന്ന അദ്ദേഹത്തിന്‍റെ എക്സൈറ്റ്മെന്‍റ് ആണ്. അദ്ദേഹത്തിന് ഇനിയൊന്നും പ്രൂവ് ചെയ്യാനില്ല. എന്നിട്ടും കുട്ടികളെ പോലെയുള്ള ആ എക്സൈറ്റ്മെന്റ് കണ്ടപ്പോൾ എനിക്ക് ഇഷ്ടം തോന്നി. സൂപ്പർ പെർഫോമൻസ്​ ആണ് ചിത്രത്തിൽ," പൃഥ്വി പറഞ്ഞു.

അനീഷ് പള്ളയില്‍ എഴുതി മനുവാര്യര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപി, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, സ്രിന്‍ഡ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

TAGS :

Next Story