Quantcast

കാന്താര ചാപ്റ്റർ 1 കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച്‌ 2022ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു

MediaOne Logo

Web Desk

  • Published:

    6 Sept 2025 10:50 AM IST

കാന്താര ചാപ്റ്റർ 1 കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്
X

കന്നട സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റർ 1, 2025 ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി.

ഹിറ്റ് ചാർട്ടിൽ ഇടം നേടിയ കാന്താര, കെജിഎഫ് ചാപ്റ്റർ 2, 777 ചാർലി, സലാർ: പാർട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാൻ-ഇന്ത്യൻ ബ്രാൻഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാറിയിരിക്കുന്നു.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച്‌ 2022ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.

ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

TAGS :

Next Story