പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടു: രാധിക ആപ്തെ

'രാം ഗോപാല്‍ വര്‍മയുടെ സിനിമയില്‍ നല്‍കിയത് കുറഞ്ഞ പ്രതിഫലം. മറ്റൊരു സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു'

MediaOne Logo

Web Desk

  • Updated:

    2021-05-21 08:13:10.0

Published:

21 May 2021 8:13 AM GMT

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടു: രാധിക ആപ്തെ
X

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് നടി രാധിക ആപ്തെ. തന്‍റെ മുന്‍കാല സിനിമകളെ കുറിച്ചാണ് രാധിക ഇങ്ങനെ പറഞ്ഞത്. ഇന്ന് അഭിനയ സാധ്യതയുള്ള കുറേ കഥാപാത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന നടിയാണ് രാധിക ആപ്തെ.

രാം ഗോപാല്‍ വര്‍മയുടെ രക്ത് ചരിത്ര എന്ന സിനിമയിലും മഹേഷ് മഞ്ജ്‍രേകറിന്‍റെ വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയിലും അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ് രാധിക ഇങ്ങനെ പറഞ്ഞത്. രക്ത് ചരിത്രയില്‍ അഭിനയിപ്പോള്‍ ഒരു ഭാഷയില്‍ മാത്രം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. പക്ഷേ മതിയായ പ്രതിഫലം നല്‍കിയില്ലെന്ന് രാധിക ആപ്തെ പറയുന്നു.

വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഷൂട്ടിങ് സെറ്റിലെത്തിപ്പോഴാണ് ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും രാധിക പ്രതികരിച്ചു.

അതേസമയം ചില ഷൂട്ടിങ് സെറ്റുകളില്‍ നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രാധിക പറഞ്ഞു. ഷോര്‍ ഇന്‍ ദ സിറ്റി സിനിമയുടെ ഓഡിഷന് പോയപ്പോള്‍ വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് അഭിനയിക്കാനുണ്ടായിരുന്നത്. എന്നിട്ടും 72000 രൂപ പ്രതിഫലം ലഭിച്ചെന്ന് രാധിക പറഞ്ഞു.

പാര്‍ച്ച്ഡ്, ബദ്‍ലാപൂര്‍, മാഞ്ചി, അന്ധാധുന്‍, പാഡ് മാന്‍ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്ന നടിയാണ് രാധിക ആപ്തെ. സേക്രഡ് ഗെയിംസ്, ഗൌള്‍, ഓകെ കമ്പ്യൂട്ടര്‍ തുടങ്ങിയ സീരീസുകളിലൂടെ ഒടിടി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് രാധിക ആപ്തെ. മിസിസ് അണ്ടര്‍ കവര്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

TAGS :

Next Story