Quantcast

"എന്‍റെ സഖാക്കളുടെ മേല്‍ ഒരു നുള്ള് മണ്ണ് വാരിയിട്ടാല്‍ ഇവിടെ ചോര പുഴയൊഴുകും"; 'രാഘവേട്ടന്‍റെ 16-ഉം രാമേശ്വര യാത്രയും' ടീസര്‍ വീഡിയോ

സഖാവ്‌ രാഘവേട്ടന്‍റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-04-29 16:49:29.0

Published:

29 April 2022 10:15 PM IST

എന്‍റെ സഖാക്കളുടെ മേല്‍ ഒരു നുള്ള് മണ്ണ് വാരിയിട്ടാല്‍ ഇവിടെ ചോര പുഴയൊഴുകും; രാഘവേട്ടന്‍റെ 16-ഉം രാമേശ്വര യാത്രയും ടീസര്‍ വീഡിയോ
X

കിരൺസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന 'രാഘവേട്ടന്‍റെ 16-ഉം രാമേശ്വര യാത്രയും' സിനിമയുടെ ടീസർ റിലീസ് ചെയ്തു. രഞ്ജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്‍റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു ടീസര്‍ റിലീസ്. സഖാവ്‌ രാഘവേട്ടന്‍റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൈന മൂവീസ് പുറത്തിറക്കിയ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

രഞ്ജി പണിക്കരാണ് 'രാഘവേട്ടന്‍റെ 16-ഉം രാമേശ്വര യാത്രയും' സിനിമയില്‍ രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രൻസ്, സുരാജ് വെഞാറമൂട്, സുധീർ കരമന, എം.എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു. ബാനർ-കിരൺസ് പ്രൊഡക്ഷൻസ്. രചന, സംവിധാനം-സുജിത് എസ് നായർ. നിർമ്മാണം-ആഷിൻ കിരൺ . എക്സി: പ്രൊഡ്യൂസർ-ഗോപുകിരൺ സദാശിവൻ. ഛായാഗ്രഹണം-ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേൽ , സംഭാഷണം - സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ എം നാസ്സർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നെബു. പ്രൊഡക്ഷൻ ഡിസൈനർ-മനോജ് ഗ്രീൻവുഡ്‌സ്. കോസ്റ്റ്യൂം-ശ്രീജിത്ത്. ചമയം-സാഗർ. അസ്സോസിയേറ്റ് ഡയറക്ടർ-ഡുഡു ദേവസ്സി.സാങ്കേതിക സഹായം-അജു തോമസ്, ശിവ മുരളി. ഡിസൈൻസ്-പ്രമേഷ് പ്രഭാകർ. സ്റ്റിൽസ്-സാബു കോട്ടപ്പുറം. പി.ആർ.ഒ-അജയ് തുണ്ടത്തിൽ.

Raghavettante Pathinarum Rameswaram Yatrayum Official Teaser is out

TAGS :

Next Story