Quantcast

നടന്‍ രാഹുൽ മാധവ് വിവാഹിതനായി

അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള രാഹുൽ മാധവിന്‍റെ കടന്നുവരവ്

MediaOne Logo

Web Desk

  • Updated:

    2023-03-14 04:10:56.0

Published:

14 March 2023 9:12 AM IST

Rahul Madhav,  married, bride, Deepashree, Rahul Madhav got married
X

ബെംഗളൂരു: യുവനടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് രാഹുലിന്‍റെ വധു. ബെംഗളൂരുവിൽ വച്ച് നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹ്യത്തുക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്തു.


നിർമാതാവായ എൻ.എം ബാദുഷ , അഭിനേതാക്കളായ സൈജു കുറുപ്പ്, നരേൻ , സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.


അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്തേക്കുള്ള രാഹുൽ മാധവിന്‍റെ കടന്നുവരവ്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ചുവടുവക്കുന്നത്.


മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാള സിനിമാരംഗത്ത് രാഹുൽ ശ്രദ്ധ നേടിയിരുന്നു. തുളു,കന്നഡ , തമിഴ് ഭാഷാ ചിത്രങ്ങളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്.


TAGS :

Next Story