Quantcast

നീലച്ചിത്ര നിർമാണം: അറസ്റ്റ് ഒഴിവാക്കാന്‍ രാജ് കുന്ദ്ര 25 ലക്ഷം കൈക്കൂലി നല്‍കി

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    22 July 2021 3:14 PM GMT

നീലച്ചിത്ര നിർമാണം: അറസ്റ്റ് ഒഴിവാക്കാന്‍ രാജ് കുന്ദ്ര 25 ലക്ഷം കൈക്കൂലി നല്‍കി
X

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വ്യവസായി രാജ് കുന്ദ്ര ലക്ഷങ്ങള്‍ പൊലീസിന് കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപയോളം രാജ് കുന്ദ്ര കൈക്കൂലി നൽകിയെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാസമാണ് കുന്ദ്രയ്ക്കെതിരെ പൊലീസ് കേസെടുത്തത്. നീലച്ചിത്ര നിർമാണത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അതേസമയം രാജ് കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് 70 അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. വീഡിയോകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും.

ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിന് ബദലായി മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ശ്രമിച്ചതിന്റെ വിവരങ്ങളും വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജ് കുന്ദ്രയെ ഈ മാസം 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ ആപ്പിലൂടെയായിരുന്നു അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവതികളെ അശ്ലീല ചിത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്.


TAGS :

Next Story