Quantcast

ലൈകയുമൊന്നിച്ച് രജനികാന്തിന്‍റെ രണ്ട് സിനിമകള്‍; പ്രഖ്യാപനം നവംബര്‍ അഞ്ചിന്

പൊന്നിയന്‍ സെല്‍വന്‍റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍സ് രജനികാന്തുമായി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-10-28 14:03:17.0

Published:

28 Oct 2022 2:02 PM GMT

ലൈകയുമൊന്നിച്ച് രജനികാന്തിന്‍റെ രണ്ട് സിനിമകള്‍; പ്രഖ്യാപനം നവംബര്‍ അഞ്ചിന്
X

തമിഴ് സിനിമയിലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാര്‍ ഒപ്പിട്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രജനികാന്തിന്‍റെ വസതിയില്‍ വെച്ച് ലൈക പ്രൊഡക്ഷന്‍സ് ചെയര്‍മാന്‍ സുഭാസ്കരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സിനിമകളില്‍ കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിക്കുന്നത്.

പുതിയ ചിത്രങ്ങളുടെ പൂജ നവംബര്‍ അഞ്ചിന് ചെന്നൈയില്‍ നടക്കും. ഇവിടെ വെച്ച് തന്നെയാകും സിനിമകളുടെ പേരുകളും പ്രഖ്യാപിക്കുക. അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. ആദ്യ ചിത്രം 'ഡോണ്‍' ഒരുക്കിയ സിബിയാകും സംവിധാനം നിര്‍വഹിക്കുക. രണ്ടാമത്തെ ചിത്രം ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. മണിരത്നവുമൊന്നിച്ചും ഒരു ചിത്രമൊരുക്കാന്‍ പദ്ധതിയുണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

പൊന്നിയന്‍ സെല്‍വന്‍റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍സ് രജനികാന്തുമായി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് രജനീകാന്ത് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പി.ആര്‍.ഒ- ശബരി.

TAGS :

Next Story