Quantcast

നടന്‍ രജനീകാന്ത് ആശുപത്രിയില്‍

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-01 02:47:35.0

Published:

1 Oct 2024 8:16 AM IST

Rajinikanth
X

ചെന്നൈ: നടൻ രജനികാന്ത് ആശുപത്രിയില്‍. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വയറുവേദനയാണെന്ന് താരം പറഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. "ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എൻ്റെ സുഹൃത്ത് മിസ്റ്റർ രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെ" എന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.


ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ചിത്രീകരണത്തിരക്കിലാണ് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ മുതിർന്ന ചലച്ചിത്ര പ്രവർത്തകരായ എസ്പി മുത്തുരാമൻ, എവിഎം ശരവണൻ എന്നിവരെ അദ്ദേഹം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ജയ് ഭീം സംവിധായകൻ ടിജെ ജ്ഞാനവേലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന വേട്ടയ്യൻ ഒക്ടോബർ 10ന് തിയറ്ററുകളിലെത്തും. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ-എസ്.ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍.

TAGS :

Next Story