Quantcast

സവര്‍ക്കറാവാന്‍ 18 കിലോ കുറച്ചു, ഇനിയും കുറയ്ക്കുമെന്ന് രണ്‍ദീപ് ഹൂഡ

ശരീരത്തെ താന്‍ ഉപകരണമായാണ് കാണുന്നതെന്ന് രണ്‍ദീപ് ഹൂഡ

MediaOne Logo

Web Desk

  • Published:

    4 Sept 2022 12:52 PM IST

സവര്‍ക്കറാവാന്‍ 18 കിലോ കുറച്ചു, ഇനിയും കുറയ്ക്കുമെന്ന് രണ്‍ദീപ് ഹൂഡ
X

ഹിന്ദുമഹാസഭ സ്ഥാപകന്‍ വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രമാണ് വീര്‍ സവര്‍ക്കര്‍. ഈ സിനിമയില്‍ സവര്‍ക്കറുടെ വേഷത്തിലെത്തുന്നത് രണ്‍ദീപ് ഹൂഡയാണ്. സവര്‍ക്കറാവാന്‍ താന്‍ 18 കിലോഗ്രാം ശരീരഭാരം കുറച്ചെന്നും ആവശ്യം വന്നാല്‍ ഇനിയും കുറയ്ക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഹൂഡ.

മഹേഷ് മഞ്ജ്‍രേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രൺദീപ് ഹൂഡ. അഭിനേതാവ് എന്ന നിലയില്‍ ശരീരത്തെ താന്‍ ഉപകരണമായാണ് കാണുന്നത്. ചെറുപ്പത്തിലേ തന്നെ കായിക വിനോദങ്ങളില്‍ താത്പര്യമുണ്ടായിരുന്ന ഭാരം കുറയ്ക്കല്‍ തനിക്ക് വളരെ എളുപ്പമാണെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ചിത്രത്തിലൂടെ പറയുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും ലണ്ടനിലും ആന്‍ഡമാനിലുമാണ് ചിത്രീകരണം.

സംവിധായകൻ മഹേഷ് മഞ്ജ്‍രേക്കറും റിഷി വിർമാനിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

TAGS :

Next Story