Quantcast

കോടതി മുറിയിൽ കൊമ്പുകോർത്ത് രഞ്ജി പണിക്കരും ശാന്തികൃഷ്ണയും; 'സെക്ഷൻ 306 ഐ.പി.സി' ഏപ്രിൽ 8ന് എത്തും

കൈതപ്രം വിശ്വനാഥൻ അവസാനമായി സംഗീതം നൽകിയതും ഈ ചിത്രത്തിനാണ്

MediaOne Logo

Web Desk

  • Updated:

    2023-04-03 13:11:05.0

Published:

3 April 2023 1:04 PM GMT

Ranji Panicker and Shantikrishna locked horns in the courtroom; Section 306 IPC will arrive on April 8, entertainment news
X

വി.എച്ച് ദിരാറിന്റെ തിരക്കഥയിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സെക്ഷൻ 306 ഐ.പി.സി'. ശ്രീധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ നിർമിക്കുന്ന ചിത്രം ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തും. രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, എം.ജി ശശി, പ്രിയനന്ദനൻ, ജയരാജ് വാര്യർ, രാഹുൽ മാധവ്, സാവിത്രി ശ്രീധരൻ, വിഷ്ണുദാസ്, പ്രിയ ശ്രീജിത്ത്, സുർജിത്ത്, മറീന മൈക്കിൾ, ശ്രീജിത്ത് വർമ, അഡ്വ. പ്രദീപ് വരവത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി, കൈതപ്രം വിശ്വനാഥൻ എന്നിവരാണ് ഗാനരചനയും സംഗീതവും നിർവഹിക്കുന്നത്. കൈതപ്രം വിശ്വനാഥൻ അവസാനമായി സംഗീതം നൽകിയതും ഈ ചിത്രത്തിനാണ്. വിദ്യാധരൻ മാസ്റ്റർ, പി. ജയചന്ദ്രൻ, ചിത്ര, ഇന്ദുലേഖ വാര്യർ എന്നിവരാണ് ഗാനങ്ങളെല്ലാം ആലപിച്ചിരിക്കുന്നത്.



പ്രദീപ് നായരാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സിയാൻ ശ്രീജിത്താണ് എഡിറ്റിംഗ്. ഷാജി ഒലവക്കോട്: പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ്: ലിബിൻ മോഹൻ, കല: എം. ബാവ, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, ഫിനാൻഷ്യൽ കൺട്രോളർ: രജീഷ് പത്താംകുളം, ചീഫ് അസോ. ഡയറക്ടർ: അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: കിരൺ, സുമിലാൽ സുബ്രഹ്‌മണ്യൻ, മോഹൻ സി. നീലമംഗലം. സ്റ്റിൽസ്: ആൽവിൻ ഡ്രീം പിക്‌ചേഴ്‌സ്.



TAGS :

Next Story