Quantcast

'കുഞ്ഞില കാണിച്ചത് വികൃതി' ചെറുകിടനാടകം കൊണ്ട് ചലച്ചിത്രമേളയുടെ മികവ് തകരില്ലെന്ന് രഞ്ജിത്ത്

'ചലച്ചിത്രമേള സൗഹൃദത്തിൻറെ ഇടമാണ്, അവിടെ വാളൂരിപ്പിടിച്ച് ഇറങ്ങരുത്'

MediaOne Logo

Web Desk

  • Updated:

    2022-07-17 14:38:07.0

Published:

17 July 2022 2:32 PM GMT

കുഞ്ഞില കാണിച്ചത് വികൃതി ചെറുകിടനാടകം കൊണ്ട് ചലച്ചിത്രമേളയുടെ മികവ് തകരില്ലെന്ന് രഞ്ജിത്ത്
X

കോഴിക്കോട്: വനിതാ ചലച്ചിത്രമേള വേദിയിൽ സംവിധായിക കുഞ്ഞില മാസിലമണി കാണിച്ചത്‌ വികൃതിയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. കുഞ്ഞിലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ അക്കാദമിക്ക് ഒരു പങ്കുമില്ല. ചെറുകിടനാടക പ്രകടനംകൊണ്ട് ചലച്ചിത്രമേളയുടെ മികവ് കുറയ്ക്കാനാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

"അവര്‍ വേദിയില്‍ കയറി എന്‍റെപേരെഴുതിവെച്ച കടലാസ് കസേരയില്‍ നിന്ന് പറിച്ച് ദൂരെ കളഞ്ഞു. എന്നിട്ട് വേറൊരു പേപ്പര്‍ കീറിയിട്ട് പിണറായി വിജയന്‍റെ മരുമകന്‍റെ ചെയറാണ്, ഇനി ഞാനാണിവിടെ ഇരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു..ഇതിനെ എന്‍റെ ഭാഷയില്‍ വികൃതി എന്നേ പറയൂ"- രഞ്ജിത്ത് പറഞ്ഞു.

ആന്തോളജിയിലെ ഒരു സിനിമ മാത്രം അടർത്തിയെടുത്ത് പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞില ചലച്ചിത്ര അക്കാദമിയെ സമീപിച്ചത്. അത് സാധ്യമല്ലെന്ന ഉത്തരം അക്കാദമി നല്‍കിയതാണ്. ചലച്ചിത്രമേള സൗഹൃദത്തിന്‍റെ ഇടമാണ്, അവിടെ വാളൂരിപ്പിടിച്ച് ഇറങ്ങരുതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂർവം ഒഴിവാക്കിയെന്ന പരാതിയുമായാണ് മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിംഫെസ്റ്റിവൽ ഉദ്ഘാടന വേളയില്‍ കുഞ്ഞില പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച അവര്‍ കെ.കെ രമയെയും ടി.പി ചന്ദ്രശേഖരനെയും അനുകൂലിച്ചും മുദ്രാവാക്യം വിളിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂർവം ഒഴിവാക്കിയെന്നുമായിരുന്നു കുഞ്ഞിലയുടെ ആരോപണം.

TAGS :

Next Story