Quantcast

ഇന്ദ്രജിത്ത് നായകനാകുന്ന 'ആഹാ' അടുത്ത മാസം 26ന് തിയേറ്ററുകളിലെത്തും

ദിവസങ്ങൾ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചിത്രത്തിനായി തയ്യാറെടുത്തത്.

MediaOne Logo

Web Desk

  • Published:

    5 Oct 2021 3:07 PM IST

ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ അടുത്ത മാസം 26ന് തിയേറ്ററുകളിലെത്തും
X

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിബിൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രം നവംബർ 26 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ദിവസങ്ങൾ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചിത്രത്തിനായി തയ്യാറെടുത്തത്.



ടോബിത്ത് ചിറയത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രനാണ് നായിക. കൂടാതെ അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, അമിത് ചക്കാലക്കൽ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗായിക സയനോര ഫിലിപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബിബിൻ പോൾ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.




TAGS :

Next Story