ഗായിക ചിന്‍മയിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി

തന്‍റെ ബാക്കപ്പ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-25 06:34:05.0

Published:

25 Jun 2022 6:34 AM GMT

ഗായിക ചിന്‍മയിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി
X

ഡല്‍ഹി: പിന്നണി ഗായിക ചിന്മയി ശ്രീപദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ചില പുരുഷന്‍മാര്‍ തനിക്ക് അശ്ലീല ചിത്രങ്ങളയച്ചത് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അക്കൗണ്ട് നീക്കം ചെയ്തതെന്ന് ചിന്‍മയി പറഞ്ഞു. തന്‍റെ ബാക്കപ്പ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

"അവസാനം ഇൻസ്റ്റഗ്രാം എന്റെ യഥാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി." ചിന്മയി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. കുറച്ചു നാളുകളായി അക്കൗണ്ടിലൂടെ മെസേജ് അയക്കുന്നതിന് ചിന്മയിക്കു വിലക്കു നേരിടേണ്ടിവന്നിരുന്നു. അതിനു പിന്നാലെയാണ് അക്കൗണ്ട് തന്നെ ഇൻസ്റ്റ​ഗ്രാം ഡിലീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ചിന്മയി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. സന്തോഷ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിരവധി അധിക്ഷേപ കമന്‍റുകളാണ് ചിന്മയിക്കു ലഭിക്കുന്നത്. ​ഗായിക മീടു ആരോപണം ഉന്നയിച്ച ​ഗാനരചയിതാവ് വൈരമുത്തുവിനെപ്പോലെ എല്ലാ സൗഭാ​ഗ്യങ്ങളോടെയും ജീവിക്കുക എന്നൊക്കെയായിരുന്നു കമന്‍റ്. ഇതിന് ചുട്ടമറുപടി കൊടുക്കാനും ചിന്മയി മറന്നില്ല. പുരോഗതിയെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തേക്കുറിച്ചുമെല്ലാം ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണെന്നാണ്‌ ​താരം കുറിച്ചത്.

ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് ചിന്മയി ജന്മം നൽകിയത്. നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. 2014 ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. നിരവധി ഭാഷകളില്‍ പിന്നണി പാടിയിട്ടുള്ള ചിന്‍മയിയുടെ എക്കാലത്തെയും ഹിറ്റ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ' എന്ന പാട്ടാണ്.

TAGS :

Next Story