Quantcast

തിയറ്ററിലെ വേട്ട കഴിഞ്ഞു, ലൂക്ക് ഇനി ഒ.ടി.ടിയിലേക്ക്; റോഷാക്ക് ഹോട്ട് സ്റ്റാറില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു

നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ജേണറിലാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-06 10:57:24.0

Published:

6 Nov 2022 10:52 AM GMT

തിയറ്ററിലെ വേട്ട കഴിഞ്ഞു, ലൂക്ക് ഇനി ഒ.ടി.ടിയിലേക്ക്; റോഷാക്ക് ഹോട്ട് സ്റ്റാറില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു
X

മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ റോഷാക്ക് തിയറ്റര്‍ വിട്ട് പ്രേക്ഷകരുടെ വീടുകളിലേക്കെത്തുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ നവംബര്‍ 11ന് പുറത്തിറങ്ങും. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് ലക്ഷ്യമിട്ടുള്ള ട്രെയിലര്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ പുറത്തുവിട്ടു. നിഗുഢത ഒളിപ്പിച്ചു തന്നെയാണ് ഇത്തവണയും ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് എന്ന കഥാപാത്രത്തിന്‍റെ വരവ് എന്തിനെന്നും വില്ലനാരാണെന്നുമെല്ലാം ഇരുട്ടില്‍ നിര്‍ത്തിയാണ് പുതിയ ട്രെയിലര്‍ അണിയിച്ചൊരുക്കിയത്. ഒക്ടോബർ ഏഴിനായിരുന്നു റോഷാക്ക് തിയറ്ററുകളിൽ റിലീസ് ചെയ്തത്.

നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ജേണറിലാണ് ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ചിത്ര സംയോജനം കിരൺ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്‍റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ: ബാദുഷ. കലാസംവിധാനം:ഷാജി നടുവിൽ. പ്രൊഡക്‌ഷൻ കൺട്രോളർ:പ്രശാന്ത് നാരായണൻ. ചമയം:റോണക്സ് സേവ്യർ–എസ്. ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്.

TAGS :

Next Story