Quantcast

'ബാഹുബലി' ഛായാഗ്രാഹകന്‍ സെന്തിൽ കുമാറിന്റെ ഭാര്യ അന്തരിച്ചു

തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    16 Feb 2024 4:46 PM IST

Baahubali cinematographer, Senthil Kumars wife, cinematographer, Roohi Naaz,ബാഹുബലി,ഛായാഗ്രാഹകന്‍,തെലുഗ് ഛായാഗ്രാഹകന്‍,കെ.കെ സെന്തില്‍കുമാര്‍
X

ഹൈദരാബാദ്: തെലുഗു ഛായാഗ്രാഹകൻ കെ.കെ സെന്തിൽകുമാറിന്റെ ഭാര്യ രൂഹി നാസ്(രൂഹി) അന്തരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂഹി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളുടെ തകരാറിലായതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. യോഗ പരിശീലകയായിരുന്നു റൂഹി. 2009 ജൂണിലാണ് റൂഹി സെന്തിലിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് ആൺമക്കളുണ്ട്.

സെന്തിൽ കുമാർ എസ്എസ് രാജമൗലിക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'ബാഹുബലി: ദി ബിഗിനിംഗ്', 'ബാഹുബലി: ദി കൺക്ലൂഷൻ', 'മഗധീര', 'യമദോംഗ', 'അരുന്ധതി', 'ഈഗ', 'ഛത്രപതി', 'സൈ' എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. 'ആർആർആർ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത്.


TAGS :

Next Story