Quantcast

ആര്‍ആര്‍ആര്‍ റിലീസ് തിയതി നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കുമെന്നതിനാലാണ് പുതിയ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-11 09:39:37.0

Published:

11 Sept 2021 3:07 PM IST

ആര്‍ആര്‍ആര്‍ റിലീസ് തിയതി നീട്ടി
X

ആര്‍ആര്‍ആര്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ചിത്രത്തിന്‍റെ റിലീസ് തിയതി അനിശ്ചിതമായി നീട്ടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.

ഒക്ടോബര്‍ 13ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കുമെന്നതിനാലാണ് പുതിയ തീരുമാനം.

"2021 ഒക്ടോബറിലേക്ക് തിയറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ ആര്‍ആര്‍ആറിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്. പുതിയ തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും"- നിര്‍മാതാക്കള്‍ അറിയിച്ചു.

രാജമൌലിയുടെ സംവിധാനത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ , അജയ് ദേവ്ഗണ്‍, ആലിയ ബട്ട് തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

TAGS :

Next Story