Quantcast

തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പിന്റെ ‘ആരം’ സക്സസ് ടീസർ പുറത്ത്

പ്രേക്ഷകർക്കിടയിൽ ചിത്രം നേടിയ സ്വീകാര്യതയും തിയേറ്റർ പ്രതികരണങ്ങളും അടയാളപ്പെടുത്തുന്നതാണ് പുതിയ ടീസർ

MediaOne Logo

Web Desk

  • Published:

    8 Oct 2026 4:24 PM IST

തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പിന്റെ ‘ആരം’ സക്സസ് ടീസർ പുറത്ത്
X

കൊച്ചി: റിലീസിന് പിന്നാലെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്തിറങ്ങി. പ്രേക്ഷകർക്കിടയിൽ ചിത്രം നേടിയ സ്വീകാര്യതയും തിയേറ്റർ പ്രതികരണങ്ങളും അടയാളപ്പെടുത്തുന്നതാണ് പുതിയ ടീസർ.

ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണവും അതിനിടെ പുറത്തുവരുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറിന്റെ പ്രമേയം. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കഥയിൽ ഉണ്ടാകുന്ന ട്വിസ്റ്റുകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൈജു കുറുപ്പ് ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വ്യത്യസ്തമായ അന്വേഷണ രീതിയും കഥയുടെ ഗതിമാറ്റങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറുന്നുണ്ട്.

അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.

തിയേറ്റർ റിലീസിന് മുമ്പുതന്നെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് ‘ആര’ത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ പ്രദർശനം പൂർത്തിയായതിന് ശേഷമായിരിക്കും ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുക.

TAGS :

Next Story