Quantcast

സെറ്റിൽ ബാക്കി വന്ന ഭക്ഷണം പാവപെട്ടവർക്ക് നൽകിസൽമാൻ ഖാൻ ; വെളിപ്പെടുത്തലുമായി അയേഷ ഝുൽക്ക

കുർബാൻ എന്ന ചിത്രത്തിന്‍റെ സെറ്റിലുണ്ടായ അനുഭവമാണ് അയേഷ പങ്കുവച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-05 10:21:48.0

Published:

5 Oct 2022 10:02 AM GMT

സെറ്റിൽ ബാക്കി വന്ന ഭക്ഷണം പാവപെട്ടവർക്ക് നൽകിസൽമാൻ ഖാൻ ; വെളിപ്പെടുത്തലുമായി   അയേഷ ഝുൽക്ക
X

കുർബാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാനിൽ കണ്ട മനുഷ്യത്വപരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അയേഷ ഝുൽക്ക . രാത്രി ഷൂട്ടിംങ്ങ് കഴിഞ്ഞതിന് ശേഷം സെറ്റിൽ ബാക്കിവന്ന ഭക്ഷണം പൊതിഞ്ഞെടുത്ത് സൽമാൻ പാവപ്പെട്ട ആളുകള്‍ക്ക് കൊടുക്കുമായിരുന്നു, എല്ലാവരും വീട്ടിലേക്ക് പോകാൻ തയാറെടുക്കുമ്പോള്‍ സൽമാൻ ഖാൻ ബാക്കിയായ ഭക്ഷണം പൊതിയുന്ന തിരക്കിലായിരിക്കും, എത്ര രാത്രിയായാലും പട്ടിണികിടക്കുന്ന ആളുകളെ തിരഞ്ഞു കണ്ടെത്തി അദ്ദേഹം അവർക്ക് ഭക്ഷണം നൽകുമായിരുന്നു. അതിശയകരമായ ഒരനുഭവമായിരുന്നു അതെന്നും സൽമാൻ നല്ലൊരു മനുഷ്യസ്നേഹിയും നടനുമാണെന്നും അയേഷ കൂട്ടിച്ചേർത്തു. 2007 ൽ ബീയിങ്ങ് ഹ്യുമൻ എന്ന ചാരിറ്റി സംഘടനക്ക് സൽമാൻ ഖാൻ രൂപം നൽകിയിരുന്നു. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവന്നിരുന്നുവെന്നും അയേഷ കൂട്ടിചേർത്തു.

സൽമാൻ ഖാൻ നായകനായി 1991-ൽ പുറത്തുവന്ന കുർബാൻ എന്ന ചിത്രത്തിലൂടെയാണ് അയേഷ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . കുർബാനക്കു ശേഷം ഖിലാഡി , ജോ ജീത്തോ നവഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ചിരുന്നു.എന്നാൽ ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അയേഷ ഝുൽക്ക ആമസോൺ വെബ്സീരാസായ ഹുഷ് ഹുഷിലൂടെ തിരിച്ചുവന്നിരിക്കുകയാണ്.

TAGS :

Next Story