സൽമാൻ ഖാന്റെ സിനിമാ ചർച്ചകൾക്കും എഴുത്തിനുമായി അപ്പാർട്ട്മെന്റ്; വാടക കേട്ടാൽ ഞെട്ടും

സൽമാന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളുമായ ബാബ സിദ്ദീഖ്, സഷാൻ സിദ്ദീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സൽമാൻ വാടകയ്‌ക്കെടുത്തിരിക്കുന്ന അപ്പാർട്ട്‌മെന്റ്.

MediaOne Logo

Web Desk

  • Updated:

    2021-10-19 09:29:16.0

Published:

19 Oct 2021 9:29 AM GMT

സൽമാൻ ഖാന്റെ സിനിമാ ചർച്ചകൾക്കും എഴുത്തിനുമായി അപ്പാർട്ട്മെന്റ്; വാടക കേട്ടാൽ ഞെട്ടും
X

മൂന്നു പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ സൂപ്പർതാര പദവി അലങ്കരിക്കുന്ന താരമാണ് സൽമാൻ ഖാൻ. ശതകോടികൾ വിപണിമൂല്യമുള്ള താരം അതിനനുസരിച്ചുള്ള ആഡംബരത്തോടെയാണ് ജീവിതം നയിക്കുന്നതും. 55-ാം വയസ്സിലും അവിവാഹിതനായി തുടരുന്ന സൽമാൻ ബാന്ദ്രയിൽ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റിലാണ് ജീവിക്കുന്നത്. മറ്റുപല പ്രോപർട്ടികളിലും താരത്തിന് നിക്ഷേപവുമുണ്ട്.

സ്വന്തം വീടിനടുത്തുള്ള മറ്റൊരു അപ്പാർട്ട്‌മെന്റിന്റെ വാടക കരാർ സൽമാൻ പുതുക്കിയതാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത. ബാന്ദ്രയിലെ മഖ്ബ ഹൈറ്റ്‌സ് എന്ന അപ്പാർട്ട്‌മെന്റിന്റെ 17-ഉം 18-ഉം നിലകളലുള്ള ഡ്യുപ്ലക്‌സ് അപ്പാർട്ട്‌മെന്റ് ഉപയോഗിക്കാനുള്ള കരാറാണ് സൽമാൻ ഖാൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പുതുക്കിയത്. പുതിയ കരാർ പ്രകാരം പ്രതിമാസം 2265 സ്‌ക്വയർഫീറ്റ് വിസ്താരമുള്ള അപ്പാർട്ട്‌മെന്റിന്റെ പ്രതിമാസ വാടക 8.25 ലക്ഷമാണ്!...

സൽമാന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളുമായ ബാബ സിദ്ദീഖ്, സഷാൻ സിദ്ദീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സൽമാൻ വാടകയ്‌ക്കെടുത്തിരിക്കുന്ന അപ്പാർട്ട്‌മെന്റ്. ബാന്ദ്ര വെസ്റ്റിൽ കടലിനോട് ചേർന്നുള്ള ഫ്‌ളാറ്റ് സൽമാന് താമസിക്കാനുള്ളതല്ല. സിനിമാ ചർച്ചകൾ നടത്താനും തിരക്കഥാകൃത്തുക്കൾക്ക് താമസിക്കാനുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. പതിനൊന്ന് മാസത്തേക്കാണ് പുതിയ കരാർ.

2700 കോടി രൂപയാണ് സൽമാൻ ഖാന്റെ സമ്പാദ്യം എന്നാണ് പുതിയ കണക്കുകൾ. പരസ്യങ്ങളിൽ നിന്നും ബിഗ് ബോസ് ടി.വി ഷോയിൽ നിന്നുമാണ് പ്രധാന വരുമാനം. ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടാൻ 8 മുതൽ പത്ത് വരെ കോടിയാണ് താരം വാങ്ങുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള സൽമാൻ ഖാൻ ഫിലിംസ് ആണ് താരത്തിന്റെ ചിത്രങ്ങൾ പ്രധാനമായും നിർമിക്കുന്നത്.

TAGS :

Next Story