ആര്യന്‍റെ അറസ്റ്റ്; ഷാരൂഖിനെ കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തി

ഇന്നലെ രാത്രിയോടെയാണ് സൽമാൻ ഖാൻ ഷാരൂഖിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-10-04 03:29:58.0

Published:

4 Oct 2021 3:29 AM GMT

ആര്യന്‍റെ അറസ്റ്റ്; ഷാരൂഖിനെ കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തി
X

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്നലെ രാത്രിയോടെയാണ് സല്‍മാന്‍ ഖാന്‍ ഷാരൂഖിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയത്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി​ മുംബൈ തീരത്തെ ക്രൂയിസ്​ കപ്പലിൽ എൻ.സി.ബി റെയ്​ഡ്​ നടത്തുകയായിരുന്നു​. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്​, ഫാഷൻ, ബിസിനസ്​ രംഗത്തെ പ്രമുഖരാണ്​ പാർട്ടിയിൽ പങ്കെടുത്തിരുന്നത്​. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന. പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ​ ലഹരിവസ്​തുക്കൾ കണ്ടെടുത്തു

'സംഘാടകർ ആര്യനെ അതിഥിയായി ക്ഷണിച്ചതാണ്, പണം അടച്ച് ആര്യന്‍ കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ല, ബോർഡിംഗ് പാസ് പോലുമില്ലായിരുന്ന ആര്യന് കപ്പലില്‍ ക്യാബിനോ സീറ്റോ ഉണ്ടായിരുന്നില്ല, അവന്‍റെ കൈയ്യില്‍ നിന്ന് ഒന്നും കണ്ടെത്താനുമായിട്ടില്ല. വെറും ചാറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ആര്യനെ അറസ്റ്റ് ചെയ്തതത്' ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ പറഞ്ഞു

TAGS :

Next Story