Quantcast

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വേര്‍പിരിയല്‍ സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-02 11:27:41.0

Published:

2 Oct 2021 11:09 AM GMT

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വേര്‍പിരിയല്‍ സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും
X

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു"- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.


അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ സാമന്ത തന്‍റെ പേരില്‍ നിന്നും നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന ഭാഗം ഒഴിവാക്കിയിരുന്നു . ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.


2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

TAGS :

Next Story