Quantcast

വരുൺ ധവാൻ ചിത്രത്തിനായി സന്യ മൽഹോത്ര വീണ്ടും അറ്റ്‌ലിയുമായി ഒന്നിക്കുന്നു

മലയാളി താരം കീർത്തി സുരേഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    20 Oct 2023 8:15 PM IST

Sanya Malhotra,  Atlee,  Varun Dhawan, latest malayalam news, വരുൺ ധവാൻ, സന്യ മൽഹോത്ര, അറ്റ്‌ലി
X

ഹിറ്റ് സംവിധായകൻ അറ്റ്‌ലിയും വരുൺ ധവാനും ഒന്നിക്കുന്നു. ജവാന്‍റെ വലിയ വിജയത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. മലയാളി താരം കീർത്തി സുരേഷും വാമിഖ ഗബ്ബിയും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്.


അതേ സമയം മറ്റൊരു നായിക കൂടിയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടുകള്‍ പ്രകാരം ചിത്രത്തിലെ അടുത്ത നായികയായി സന്യ മൽഹോത്ര എത്തും. എന്നാൽ കഥാപാത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്താനുള്ള അറ്റ്ലിയുടെ അഭ്യർഥന സന്യ സ്വീകരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. അറ്റ്ലിയുടെ ജവാനിൽ സന്യ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.



മകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഒളിവിൽ പോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് വരുൺ ചിത്രത്തിൽ എത്തുന്നത്. കീർത്തിയാണ് വരുണിന്‍റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. 2024 മെയ്യിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story