ലോകത്തിലെ അതിസമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ നാലാമനായി ഷാരൂഖ് ഖാൻ

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പ്രസിദ്ധീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-16 16:38:02.0

Published:

16 Jan 2023 4:28 PM GMT

ലോകത്തിലെ അതിസമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ നാലാമനായി ഷാരൂഖ് ഖാൻ
X

ലോകത്തിലെ അതിസമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഹോളിവുഡ് നടന്മാരായ ടോംക്രൂയിസിനെയും ജോർജ്ജ് ക്ലൂണിയെയും കടത്തിവെട്ടി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇതോടെ അതിസമ്പന്നനായ നാലാമത്തെ താരമായി മാറിയിരിക്കുകയാണ് ഷാരൂഖ്. 770 മില്ല്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഹോളിവുഡ് താരം ജെറി സീൻഫെൽഡാണ് ഒന്നാം സ്ഥാനത്ത്.

തന്റെ തിരിച്ചുവരവ് ചിത്രമായ പഠാൻ റിലീസാവുന്നതിന് മുന്നോടിയായാണ് ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ താരം ഇടം നേടിയത്. ജെറി സീൻഫെൽഡിനെ കൂടാതെ ടൈലർ പെറി, ഡ്വെയ്ൻ ജോൺസൺ എന്നിവരാണ് ഷാരൂഖിന് തൊട്ടു മുന്നിലുള്ളത്.

നാല് വർഷത്തോളം ഷാരൂഖ് അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ താരമൂല്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഇന്നും വൻ ആരാധകവൃന്ദമുള്ള നടൻ തന്നെയാണ് ഷാരൂഖ്. ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്, അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര ഭാഗം 1, ശിവ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷത്തിലെത്തിയ ഷാരൂഖ് ആരാധകരെ മറ്റാർക്കും കഴിയാത്ത വിധം തൃപ്തിപ്പെടുത്തിയെന്നാണ് ഫിലിം അനലിസ്റ്റുകളുടെ വിലയിരുത്തൽ.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമ്മിക്കുന്ന പഠാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ 2023 ജനുവരി 25 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ നായികയായി ദീപിക പദുക്കോണും പ്രതിനായകനായി ജോൺ എബ്രഹാമും എത്തുന്നു.

TAGS :

Next Story