Quantcast

ഐപിഎൽ താരലേലത്തിൽ ഷാരൂഖ് ഖാനെത്തിയില്ല; പിതാവിനെ പ്രതിനിധീകരിച്ച് ആര്യൻ ഖാനും സുഹാന ഖാനും

നിലവിൽ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജാമ്യത്തിലാണ് ആര്യൻ ഖാൻ

MediaOne Logo

Web Desk

  • Updated:

    2022-02-12 13:13:33.0

Published:

12 Feb 2022 6:34 PM IST

ഐപിഎൽ താരലേലത്തിൽ ഷാരൂഖ് ഖാനെത്തിയില്ല; പിതാവിനെ പ്രതിനിധീകരിച്ച് ആര്യൻ ഖാനും സുഹാന ഖാനും
X

ഐപിഎൽ താരലേലത്തിൽ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യൻഖാനും സുഹാന ഖാനും. താരലേല ചർച്ച നടത്തുന്ന ആര്യൻഖാന്റെയും സുഹാനെയുടെയും ചിത്രം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'ഐപിഎൽ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്‌സ്, സിഇഒയിൽ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്', എന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

ടീം സിഇഒ വെങ്കി മൈസൂറിനും ജൂഹി ചൗളയുടെ മകൾ ഝാൻവി മെഹ്തയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂർണ്ണമായ ചർച്ചയിലാണ് ആര്യനും സുഹാനയും. വെള്ളിയാഴ്ച നടന്ന ഐപിഎൽ പ്രീ ഓക്ഷൻ ഇവന്റിലും ഇവർ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷൻ ഇവന്റിന്റെ ചിത്രങ്ങളിലും ആര്യൻറെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

ആര്യൻ ഖാൻ കഴിഞ്ഞ വർഷവും ഷാരൂഖിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. സുഹാനയുടെ ആദ്യ ഐപിഎൽ താരലേലമാണിത്. നിലവിൽ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജാമ്യത്തിലാണ് ആര്യൻ ഖാൻ. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകൾ.

TAGS :

Next Story