Quantcast

ഷാരൂഖ് ഖാന്‍റെ ജന്മദിനം; താരരാജാവിന് സമ്മാനമൊരുക്കാന്‍ ലുസൈല്‍

നവംബര്‍ നാലിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഷാരൂഖിനുള്ള ജന്മദിന സമ്മാനം കൂടിയാകും.

MediaOne Logo

Web Desk

  • Updated:

    2022-11-02 14:30:34.0

Published:

2 Nov 2022 12:53 PM GMT

ഷാരൂഖ് ഖാന്‍റെ ജന്മദിനം; താരരാജാവിന് സമ്മാനമൊരുക്കാന്‍ ലുസൈല്‍
X

ഷാരൂഖിന് ജന്മദിന സമ്മാനം നല്‍കാന്‍ ലുസൈല്‍. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ 57ാം ജന്മദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന് സമ്മാനം നല്‍കാന്‍ ലുസൈല്‍ തീരുമാനിക്കുന്നത്.

പിറന്നാളിന്‍റെ ഭാഗമായി ഇന്നലെ അര്‍ധ രാത്രി തന്‍റെ വസതിയായ മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താരം ആരാധകരെ കൈവീശിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് ഗള്‍ഫ് രാജ്യങ്ങളിലും ഏറെ ആരാധകരുണ്ട്.

നാല് വര്‍ഷത്തിന് ശേഷം പത്താന്‍ എന്ന സിനിമയിലൂടെ ബോളിവുഡിന്റെ ബാദുഷാ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട‌് ഇത്തവണ. നവംബര്‍ നാലിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഷാരൂഖിനുള്ള ജന്മദിന സമ്മാനം കൂടിയാകും.

ചക് ദേ ഇന്ത്യ അടക്കം ഷാരൂഖിന്റെ സിനിമകളില്‍ നിന്നുള്ള ഒരുപിടി ഹിറ്റിഗാനങ്ങളുമായാണ് സുനിധി ചൌഹാനും സലിം-സുലൈമാന്‍ സഹോദരങ്ങളും ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന് എത്തുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ ഫിഫ ടിക്കറ്റ് പോര്‍ട്ടലില്‍ ലഭ്യമാണ്. 40 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഹയാ കാര്‍ഡ് ഉള്ളവരെ മാത്രമേ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

TAGS :

Next Story