Quantcast

'സൽമാൻ ഖാന് മുന്നിൽ പൊട്ടിക്കരയുന്നത് കണ്ട് ഷാരൂഖ് എന്നെ കളിയാക്കി'; കരൺ ജോഹർ

സിനിമയുടെ ചിത്രീകരണത്തിലുടനീളം സൽമാൻ ഖാൻ വലിയ പിന്തുണ നൽകിയെന്നും കരൺ ജോഹർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-21 16:14:37.0

Published:

21 Sep 2023 4:12 PM GMT

Shah Rukh, Salman Khan,  Karan Johar, Kuch Kuch Hota Hai, latest malayalam news,ഷാരൂഖ്, സൽമാൻ ഖാൻ, കരൺ ജോഹർ, കുച്ച് കുച്ച് ഹോതാ ഹേ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

മുംബൈ: ഷാരൂഖ് ഖാൻ , കാജോൾ , റാണി മുഖർജി എന്നിവർ അഭിനയിച്ച 1998-ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രം വലിയ വിജയമായിരുന്നു. കരൺ ജോഹറിനെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു പ്രമുഖ ചലച്ചിത്ര നിർമ്മാതാവാക്കുന്നതിൽ ചിത്രം പ്രധാന പങ്ക് വഹിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓർമകള്‍ പങ്കുവെക്കുകയാണ് കരൺ ജോഹർ. സൽമാൻ ഖാന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ സംഭവമാണ് കരൺ ജോഹർ ഓർത്തെടുക്കുന്നത്.

ചിത്രത്തിലെ അമൻ മെഹ്‌റയുടെ വേഷം ചെയ്യാൻ ചന്ദ്രചൂർ സിങ്ങിനെയും സെയ്ഫ് അലി ഖാനെയും സമീപിച്ചിരുന്നെന്നും എന്നാൽ ഇരുവരും ആ കഥാപാത്രത്തെ ഏറ്റെടുക്കാൻ തയാറായില്ലെന്നും കരൺ ജോഹർ പറഞ്ഞു. ഇതിന് ശേഷമാണ് ഈ കഥാപാത്രത്തിനായി സൽമാൻ ഖാനെ സമീപിക്കുന്നത്. എന്നാൽ ഇത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നെന്നും എന്നാൽ ഇന്റർവെൽ ഭാ​ഗമെത്തിയപ്പോഴേക്കും സൽമാൻ ഖാൻ സിനിമ ചെയ്യാമെന്നേറ്റു.

'ഷൂട്ടിങ്ങിന്റെ ആദ്യദിവസം 'സാജൻജി ഘർ ആയേ' എന്ന ​ഗാനമാണ് എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ചിത്രീകരണം തുടങ്ങാറായപ്പോൾ കീറലുകളുള്ള ഒരു ജീൻസും കറുത്ത ടീ ഷർട്ടും ധരിച്ച് സൽമാൻ ഖാൻ എത്തി. ഞങ്ങൾ അദ്ദേഹത്തിനായി ഒരു സ്യൂട്ട് തയാറാക്കി വെച്ചിരുന്നതാണ്. സൽമാൻ ഖാനോട് എനിക്ക് ഭയമായിരുന്നു, ഇന്നും അങ്ങനെ തന്നെ. ഒരു വരനും കീറിയ ജീൻസ് ട്രെൻഡ് ആക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരി എന്ന് പറഞ്ഞെങ്കിലും എന്റെ ടെൻഷൻ കൂടുന്നുണ്ടായിരുന്നു. കജോൾ മനോഹരമായ ലെഹങ്ക ധരിച്ചാണ് എത്തുന്നതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ സൽമാൻ ഖാന് ടീ ഷർട്ടിൽ തന്നെ രംഗം ചിത്രീകരിക്കണമെന്ന് പറഞ്ഞു. ഞാൻ മനസ്സില്ലാമനസ്സോടെ വേണ്ടെന്ന് പറഞ്ഞു. പിന്നാലെ സൽമാൻ ഖാന് മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ ആദ്യ ചിത്രമാണെന്നും ദയമായി സ്യൂട്ട് ധരിക്കണമെന്നും ഞാൻ അപേക്ഷിച്ചു. പെട്ടെന്ന് തന്നെ സ്യൂട്ട് ധരിക്കാമെന്ന് സൽമാൻ ഖാൻ സമ്മതിച്ചു. എന്നോട് കരച്ചിൽ നിർത്താനും ആവശ്യപ്പെട്ടു. കരയുന്നതിനിടെ ഷാരൂഖ് ഖാൻ അവിടെയെത്തുകയും എന്നെ കളിയാക്കുകയും ചെയ്തു'- കരൺ ജോഹർ പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിലുടനീളം സൽമാൻ ഖാൻ വലിയ പിന്തുണ നൽകിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

TAGS :

Next Story