Quantcast

''ഇത് നാണക്കേട്; അങ്ങനെയെങ്കില്‍ ഇന്ത്യയും ജിഹാദി രാജ്യമാണ്''; കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷവുമായി കങ്കണ റണാവത്ത്

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ജന്മദിന ആശംസകൾ നേർന്ന കങ്കണ ഏകാധിപത്യമാണ് ഒരേയൊരു തീർപ്പെന്നും അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-11-19 10:52:55.0

Published:

19 Nov 2021 10:49 AM GMT

ഇത് നാണക്കേട്; അങ്ങനെയെങ്കില്‍ ഇന്ത്യയും ജിഹാദി രാജ്യമാണ്; കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷവുമായി കങ്കണ റണാവത്ത്
X

വിവാദ കാർഷിക നയങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. നാണക്കേടും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഏകാധിപത്യമാണ് പരിഹാരമെന്നും അഭിപ്രായപ്പെട്ടു.

കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയെ തെരുവുപോരാട്ടത്തിന്റെ ശക്തിയായി സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് പശ്ചാത്തല ചിത്രമായി നൽകിയായിരുന്നു കങ്കണയുടെ പ്രതികരണം. സങ്കടകരവും ലജ്ജാകരവും തീർത്തും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ''പാർലമെന്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കു പകരം തെരുവിലെ ജനങ്ങൾ നിയമം നിർമിക്കാൻ തുടങ്ങുകയാണെങ്കിൽ ഇതുമൊരു ജിഹാദി രാജ്യമാണ്. അതങ്ങനെത്തന്നെയാകണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ''-സ്റ്റോറിയിൽ പറയുന്നു.


ഇന്ദിരാ ഗാന്ധിയുടെ ചിത്രം പശ്ചാത്തലമായി നൽകിയ അടുത്ത സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെയാണ്: രാജ്യമനസ്സാക്ഷി ഗാഢനിദ്രയിലാണ്ടുകിടക്കുമ്പോൾ ലാത്തിയാണ് ഒരേയൊരു പരിഹാരം; ഏകാധിപത്യം ഒരേയൊരു തീർപ്പും. പ്രധാമന്ത്രി മാഡത്തിന് ജന്മദിനാശംസകൾ...''

Summary: Actress Kangana Ranaut reacts to the withdrawal of controversial farm laws by the Central Government. Kangana Ranaut wrote in an Instagram story that the move was shameful and unjust. She shared the image of former Prime Minister Indira Gandhi and said that dictatorship is the only resolution.

TAGS :

Next Story