Quantcast

ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്; മാതാവായ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം

കഴിഞ്ഞ ഡിസംബറിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാതാവാകാൻ പോകുന്ന വിവരം ഷംന പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-04 15:20:58.0

Published:

4 April 2023 5:18 PM IST

ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്; മാതാവായ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം
X

മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെയാണ് ഷംന ആൺകുഞ്ഞിന് ജൻമം നൽകിയത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ദുബൈ കിരീടവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്.

'ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ ലഭിച്ചു.. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഞങ്ങൾക്കുണ്ടാവണം'- ഷംന ഫേസ്ബുക്കിൽ കുറിച്ചു.

ഡിസംബറിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാതാവാകാൻ പോകുന്ന വിവരം ഷംന പങ്കുവെച്ചത്. ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെ.ബി.എസ്ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ ഡോ. ഷാനിദ് ആസിഫലിയാണ് ഭർത്താവ്. വിവാഹശേഷം ഇരുവരും ദുബൈയിലാണ് താമസം.

2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.കോളജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ വ്‌ളോഗ്, മധുരരാജ, തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. 'പൂർണ' എന്നാണ് അന്യഭാഷകളിൽ ഷംന കാസിം അറിയപ്പെടുന്നത്. ദസറയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 30ന് തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 100 കോടിയോളം രൂപ ഇതിനോടകം ചിത്രം നേടി.

TAGS :

Next Story