Quantcast

തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഷനായ കപൂർ; ആദ്യ ചിത്രം മോഹൻലാലിനൊപ്പം

ഏക്താ കപൂർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വൃഷഭ

MediaOne Logo

Web Desk

  • Updated:

    2023-07-06 13:13:10.0

Published:

6 July 2023 1:05 PM GMT

shanaya kapoor and mohanlal
X

മുംബെെ: ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ മലയാളത്തിലേക്ക്. ഏക്താ കപൂർ നിർമിക്കുന്ന മോഹൻലാൽ ചിത്രം 'വൃഷഭ'യിലൂടെയാണ് ഷനായ തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രമാണിത്.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയാണ് വൃഷഭ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭൂതകാലത്തിലൂടെയും വർത്തമാന കാലത്തിലൂടെയും കഥ പറയുന്ന സിനിമ വ്യത്യസ്ത കാലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ രണ്ട് കാലങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്ന കഥാപാത്രമായാണ് ഷനായ സ്ക്രീനിൽ എത്തുകയെന്നാണ് സൂചന.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രണ്ട് ​ദിവസങ്ങൾക്ക് മുൻപ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്താ കപൂർ മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാകും 'വൃഷഭ'. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നന്ദകിഷോറാണ് സംവിധാനം ചെയ്യുന്നത്.

TAGS :

Next Story