Quantcast

നാലാം വയസിൽ ദേശീയ പുരസ്കാരം; മമ്മൂട്ടി, മോഹൻലാൽ,ചിരഞ്ജീവി സൂപ്പര്‍താരങ്ങൾക്കൊപ്പം തിളങ്ങി, സിനിമ വിട്ട ശ്യാമിലി ഇപ്പോൾ എവിടെയാണ്?

മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലായി നാൽപ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി അക്കാലത്ത് ആദായനികുതി അടയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-02-16 08:43:12.0

Published:

16 Feb 2026 1:26 PM IST

നാലാം വയസിൽ ദേശീയ പുരസ്കാരം; മമ്മൂട്ടി, മോഹൻലാൽ,ചിരഞ്ജീവി സൂപ്പര്‍താരങ്ങൾക്കൊപ്പം തിളങ്ങി, സിനിമ വിട്ട ശ്യാമിലി ഇപ്പോൾ എവിടെയാണ്?
X

ചെന്നൈ:ബാലതാരങ്ങളെന്ന് പറയുമ്പോൾ മലയാളിക്ക് അന്നും ഇന്നും ഓര്‍മ വരുന്ന രണ്ട് പേരാണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. സഹോദരിമാരായ ഇരുവരും മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം 90 കിഡ്സ് എങ്ങനെ മറക്കാനാണ്. ശ്യാമിലിയുടെ കാര്യമെടുത്താൽ വെറും രണ്ടാം വയസിൽ ക്യാമറക്ക് മുന്നിലെത്തിയത്. നാലാം വയസിൽ ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.

1989-ൽ വിജയകാന്ത് നായകനായ രാജനദി എന്ന ചിത്രത്തിൽ ബാലനടിയായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ മഗഡു എന്ന തെലുഗ് സിനിമയിലും അഭിനയിച്ചു. 1990ൽ പുറത്തിറങ്ങിയ അഞ്ജലി എന്ന ചിത്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിട്ടാണ് ശ്യാമിലി അഭിനയിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട പ്രകടനത്തിലൂടെ മികച്ച മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ശ്യാമിലി നേടി. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മാളൂട്ടി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരവും ശ്യാമിലിക്ക് ലഭിച്ചു. കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലായി നാൽപ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി അക്കാലത്ത് ആദായനികുതി അടയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, അംബരീഷ്, വിഷ്ണുവര്‍ധൻ തുടങ്ങി പ്രമുഖതാരങ്ങൾക്കൊപ്പവും ശ്യാമിലി അഭിനയിച്ചിട്ടുണ്ട്. 2009-ൽ ഒയ് എന്ന തെലുഗ് ചിത്രത്തിലാണ് ശ്യാമിലി ആദ്യമായി നായികയായി അഭിനയിയ്ക്കുന്നത്. 2015-ൽ മലയാളത്തിൽ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍റെ നായികയായും അഭിനയിച്ചു. എന്നാൽ ബാലതാരത്തെപ്പോലെ നായികയായി തിളങ്ങാൻ ശ്യാമിലിക്ക് സാധിച്ചില്ല. പതിയെ സിനിമയിൽ നിന്നും വിട്ടുനിന്ന ശ്യാമിലി ഇപ്പോൾ മറ്റൊരു മേഖലയിലാണ് തിളങ്ങുന്നത്. മികച്ച ചിത്രകാരിയാണ് ശ്യാമിലി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ അവർ ലസാലെ കോളേജ് ഓഫ് ആർട്‌സിൽ നിന്ന് ഫിലിം സ്റ്റഡീസിൽ ഡിപ്ലോമ നേടി.

ചെന്നൈയിലും വിദേശത്തുമായി ചിത്രകലയിൽ ഉപരിപഠനം നടത്തിയ അവർ ഇന്ന് ഒരു മികച്ച പ്രൊഫഷണൽ ആർട്ടിസ്റ്റായി അറിയപ്പെടുന്നു.ശ്യാമിലിയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രപ്രദർശനമായിരുന്നു 'ഷി എലമെന്റ്സ്'. ചെന്നൈയിലെ ലളിതകലാ അക്കാദമിയിലാണ് ഇത് നടന്നത്. സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെയും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തെയുമാണ് ശ്യാമിലി തന്റെ കാൻവാസിൽ പകർത്തിയത്. പ്രശസ്ത സംവിധായകൻ മണിരത്നമാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ബംഗളൂരുവിലെ ആർട്ട് ഗാലറികളിലും ശ്യാമിലി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story