Quantcast

'ധൈര്യമുള്ളവള്‍ വിജയിക്കും'; ഹോളി ആഘോഷമാക്കി ഭാവന

കഴിഞ്ഞ ദിവസം ആരംഭിച്ച 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായിരുന്നു

MediaOne Logo

ijas

  • Updated:

    2022-03-19 04:28:38.0

Published:

19 March 2022 3:35 AM GMT

ധൈര്യമുള്ളവള്‍ വിജയിക്കും; ഹോളി ആഘോഷമാക്കി ഭാവന
X

ഹോളി ആഘോഷമാക്കി ചലച്ചിത്ര നടി ഭാവന. 'നിങ്ങളുടെ ജീവിതം ഹോളി പോലെ വര്‍ണ്ണാഭമായിരിക്കട്ടെ' എന്നാശംസിച്ച ഭാവന നിറങ്ങളില്‍ ആറാടിയുള്ള തന്‍റെ പഴയ ചില ചിത്രങ്ങളും പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ധൈര്യമുള്ളവള്‍ വിജയിക്കും'(she who dares wins) എന്ന മൊബൈല്‍ കവര്‍ എഴുത്തിലുള്ള സെല്‍ഫി ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള മടങ്ങിവരവും താരം പ്രഖ്യാപിച്ചിരുന്നു. ഷറഫുദ്ദീന്‍ നായകനാകുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന ചിത്രത്തിൽ നായികയായി ആണ് ഭാവന മലയാളത്തിലേക്ക് മടങ്ങിവരുന്നത്. നവാഗതനായ ആദില്‍ മൈമൂനത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 മെയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ റൊമാന്‍റിക് ഡ്രാമ സ്വഭാവത്തിലുള്ളതാണ്. കന്നഡ ചിത്രം 'ബജ്റംഗി സെക്കന്‍ഡ്' ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. '96'ന്‍റെ കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത 'ആദം ജോണി'ലാണ് ഭാവന അവസാനമായി അഭിനയിച്ചത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ഭാവന അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായിരുന്നു. വൈകീട്ട് ആറിന് തിരുവനന്തപുരത്തെ നിശാഗന്ധി തിയറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവനയെത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമായിരുന്നു സദസ് താരത്തെ വരവേറ്റത്.

പോരാട്ടത്തിന്‍റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ വൻകരഘോഷങ്ങൾക്കിടെ താരം വേദിയിലെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞു. ഭാവന കേരളത്തിന്‍റെ റോൾ മോഡലാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞു.

'She Who Dares Wins'; Bhavana celebrating Holi

TAGS :

Next Story