തരംഗമായി ബോസിന്‍റെ ഇന്‍ട്രോ; ഏഴ് മില്യണ്‍ വ്യൂസ് പിന്നിട്ട് യു ട്യൂബ് വീഡിയോ

2020 ഏപ്രില്‍ 16ന് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-09-15 05:09:28.0

Published:

15 Sep 2021 5:09 AM GMT

തരംഗമായി ബോസിന്‍റെ ഇന്‍ട്രോ; ഏഴ് മില്യണ്‍ വ്യൂസ് പിന്നിട്ട് യു ട്യൂബ് വീഡിയോ
X

2020ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വലിയ ആവേശമാണ് തീര്‍ത്തത്. ചിത്രത്തില്‍ ദേവന്‍ എന്ന ബോസിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 50 കോടി ക്ലബില്‍ കടന്ന ചിത്രം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. യു ട്യൂബില്‍ തരംഗമായ ബോസിന്‍റെ ഇന്‍ട്രോ രംഗം ഇതുവരെ കണ്ടത് ഏഴ് മില്യണിലധികം പേരാണ്.

2020 ഏപ്രില്‍ 16ന് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. 70,000ല്‍ ഏറെ ലൈക്കുകളും മൂവായിരത്തിലേറെ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ കൂടാതെ തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മീന, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.TAGS :

Next Story