സിദ് ശ്രീറാമിന്‍റെ മാജിക്കല്‍ മെലഡി; 'പുഷ്പ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബർ 17 നു ചിത്രം തിയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Updated:

    2021-10-13 08:17:07.0

Published:

13 Oct 2021 8:03 AM GMT

സിദ് ശ്രീറാമിന്‍റെ മാജിക്കല്‍ മെലഡി; പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്ത്
X

ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ എന്ന ചിത്രത്തിലെ രണ്ടാമത്തെ മെലഡി ഗാനം പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗായകൻ. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്.തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം ആണ്.

മാജിക്കല്‍ മെലഡി എന്നു പറഞ്ഞുകൊണ്ടാണ് 'ശ്രീവല്ലി' എന്നു തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്.അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ യുവ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

കള്ളക്കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. സുകുമാര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസാണ്. 250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‍ ഡിസംബർ 17 നു തിയേറ്ററുകളിലെത്തും .

TAGS :

Next Story