Quantcast

എസ്.ജെ. സൂര്യയുടെ ക്രൈം ത്രില്ലർ 'വദന്തി - ദി ഫെബിൾ ഓഫ് വെലോണി' ആമസോൺ പ്രൈമിൽ

എട്ട് എപ്പിസോഡുകളുള്ള സീരിസ് ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    17 Nov 2022 7:55 AM GMT

എസ്.ജെ. സൂര്യയുടെ ക്രൈം ത്രില്ലർ വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ
X

എസ്.ജെ. സൂര്യയുടെ തമിഴ് ക്രൈം ത്രില്ലർ, വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ. നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്സിന് ശേഷം വാൾവാച്ചർ ഫിലിംസിൻറെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് ഈ തമിഴ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്. ഡിസംബർ 2 നാണ് ചിത്രം സ്ട്രീം ചെയ്യുക.

എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 240-ലധികം രാജ്യങ്ങളിലെ പ്രൈം അംഗങ്ങൾക്ക് ഡിസംബർ 2 മുതൽ ലഭ്യമാകും. പ്രശ്‌നക്കാരനായ എന്നാൽ നിശ്ചയദാർഢ്യമുള്ള പൊലീസുകാരനാനായിട്ടാണ് എസ്.ജെ സൂര്യ വേഷമിടുന്നത്. സഞ്ജനയാണ് നായികയായി എത്തുന്നത്. ലൈല, എം. നാസർ, വിവേക്,പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

TAGS :

Next Story